ആലപ്പുഴ:സ്വകാര്യമേഖലയില്‍ സംവരണം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് കെ.പി.എം.എസ്.44-ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ആസ്തികള്‍ ഉപയോഗപ്പെടുത്തി ഏത് മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങിയാലും അര്‍ഹമായ സംവരണം വ്യവസ്ഥചെയ്യണം. സര്‍ക്കാര്‍ ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്രസര്‍ക്കാറിന്റെ നയത്തിനെതിരെയും സമ്മേളനത്തില്‍ രൂക്ഷവിര്‍ശമാണ് ഉയര്‍ന്നത്.
പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നതിലൂടെ സംവരണം ഇല്ലാതാകും. ഇതിന് കേന്ദ്രസര്‍ക്കാര്‍ പരിഹാരം കാണണം. സ്വകാര്യമേഖലയില്‍ സംവരണം നടപ്പാക്കുന്നതിലൂടെമാത്രമേ നിലവിലുള്ള സംവരണം തുടര്‍ന്നും ലഭ്യമാകുകയുള്ളൂവെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കെ.പി.എം.എസ്. സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്ച ആലപ്പുഴയില്‍ കൊടിയിറങ്ങിയത്.
പുതിയ ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുത്തു. രക്ഷാധികാരി- പുന്നല ശ്രീകുമാര്‍ (കൊല്ലം), പ്രസിഡന്റ് പി.കെ. രാജന് (പത്തനംതിട്ട), ജനറല്‍ സെക്രട്ടറി- ബൈജു കലാശാല (ആലപ്പുഴ), ഖജാന്‍ജി- എല്‍.രമേശന് (തിരുവനന്തപുരം), വര്‍ക്കിങ് പ്രസിഡന്റ്- പി. ജനാര്ദനന് (ആലപ്പുഴ), സംഘടനാ സെക്രട്ടറി-പി. സജീവ് കുമാര്‍ (കോട്ടയം), വൈസ് പ്രസിഡന്റ്- ബാബു കുന്നശ്ശേരി (തൃശ്ശൂര്‍), സി. ബാബു (കോഴിക്കോട്), അസിസ്റ്റന്റ് സെക്രട്ടറി - ടി.എ. വേണു (എറണാകുളം), ടി.എസ്. രജികുമാര്‍ (കൊല്ലം) എന്നിവരാണ് ഭാരവാഹികള്‍. എട്ടംഗ സെക്രട്ടേറിയറ്റിനെയും 51 അംഗ സംസ്ഥാന കമ്മിറ്റിയെയുമാണ് തിരഞ്ഞെടുത്തത്. അഡ്വ. എസ്. അജയഘോഷ് ആയിരുന്നു റിട്ടേണിങ് ഓഫീസര്‍.
Courtesy:Mathrubhumi Daily.
No comments:
Post a Comment