കൊടുങ്ങല്ലൂര്‍:സമൂഹത്തില്‍ വളര്‍ന്നുവരുന്ന ജീര്‍ണ്ണതകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേരള പുലയര്‍ മഹാസഭ രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ.പി.എം.എസ്. ജില്ലാ കണ്വെന്ഷന് കൊടുങ്ങല്ലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. വിദ്യാധരന് അദ്ധ്യക്ഷനായി. ബാബു കുന്നിശ്ശേരി, പി. സജീവ്കുമാര്‍, പി.എ. അജയഘോഷ്, ബിന്ദു ഉണ്ണികൃഷ്ണന്, സജീവ് പള്ളത്ത്, വേണുഗോപാല്‍, പി.വി. രാജന് എന്നിവര്‍ പ്രസംഗിച്ചു.
30 June, 2015
സാമൂഹിക ജീര്‍ണ്ണതകള്‍ക്കെതിരെ ജാഗ്രത വേണം:പുന്നല ശ്രീകുമാർ
28 June, 2015
എയ്ഡഡ് മേഖലയിലെ സംവരണത്തിനായി പ്രക്ഷോഭമാരംഭിക്കും -കെ.പി.എം.എസ്.
പാലക്കാട്:എയ്ഡഡ് മേഖലയിലെ സംവരണത്തിനായി പ്രക്ഷോഭമാരംഭിക്കുമെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ.പി.എം.എസ്. ജില്ലാ സ്പെഷല്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കുനിശ്ശേരി അധ്യക്ഷനായി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ടി.എ. വേണു, സെക്രട്ടേറിയറ്റംഗം എന്‍. ബിജു, സംസ്ഥാനസമിതിയംഗം സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
21 June, 2015
19 June, 2015
"നവോത്ഥാന സ്മൃതി സംഗമം" അധഃസ്ഥിത വിഭാഗത്തിന്റെ സാമൂഹ്യ പുരോഗതിക്ക് അയ്യങ്കാളി ചിന്തകള്‍ പ്രചോദനമാകണം-രമേശ് ചെന്നിത്തല
16 June, 2015
നവോത്ഥാന സ്മൃതി സംഗമം
മഹാത്മാ അയ്യങ്കാളിടെ 74-മത് ചരമദിനാചരണം കേരളപുലയർ മഹാസഭയും സാധുജന പരിപാലനസംഘവും സംയുക്തമായി ആചരിക്കുന്നു .... 2015 ജൂണ്‍ 18 വ്യാഴാഴ്ച വെങ്ങാനൂരിൽ പുഷ്പാർച്ചന,സ്മൃതി ഗീതം, സാമൂഹസദ്യ അനുസ്മരണ സമ്മേളനം എന്നിവ നടക്കും. അനുസ്മരണ സമ്മേളനം ബഹു: ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും ...
09 June, 2015
സ്വകാര്യമേഖലകളിൽ സംവരണം നടപ്പാക്കണം:സാബു കാരിശ്ശേരി
റാന്നി:പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക്
സ്വകാര്യമേഖലകളിൽ സംവരണം നടപ്പാക്കണമെന്ന് കെ.പി.വൈ.എം. സംസ്ഥാന പ്രസിഡൻറ്റ് സാബു കാരിശ്ശേരി.സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾ സ്വകാര്യവ്യക്തികൾക്ക് നടത്തിപ്പവകാശം വിട്ടു നൽകുന്നതുവഴി പട്ടികവിഭാഗങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണാവകാശം ഇല്ലാതാക്കാനാണ് ഭരണവർഗ്ഗങ്ങൾ ശ്രമിക്കുന്നത്.രാജ്യത്ത് വർദ്ധിച്ചുവരുന്ന പട്ടികജാതി പീഡനങ്ങൾക്കും,സംവരണ അട്ടിമറി ശ്രമങ്ങൾക്കും,സാമൂഹിക രാഷ്ട്രീയ അധികാര വിവേചനങ്ങൾക്കുമെതിരെ യുവാക്കളെ അണിനിരത്തി ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കേരള പുലയർ യൂത്ത് മൂവ്മെൻറ്റ് റാന്നി താലൂക്ക് യൂണിയൻ വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Photo:Renjith Singh AS
08 June, 2015
സംവരണം പാലിക്കണം -കെ.പി.വൈ.എം.
അടൂര്‍:ദേവസ്വംബോര്‍ഡിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളുള്‍പ്പെടെയുള്ള മറ്റു സ്ഥാപനങ്ങളിലും പട്ടികവിഭാഗക്കാര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് കേരള പുലയര്‍ യൂത്ത് മൂവ്മെന്റ് (കെ.പി.വൈ.എം.) അടൂര്‍ യൂണിയന് സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിച്ച യൂത്ത്മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി.ധര്മജന് ആവശ്യപ്പെട്ടു.
കെ.പി.എം.എസ്. യൂണിയന് പ്രസിഡന്റ് വി.ടി.അജോമോന്‍ അധ്യക്ഷതവഹിച്ചു. രഞ്ജിത്ത്സിങ്, പി.കെ.മോഹന്‍, സുരേന്ദ്രന്, പ്രവീണ്‍ബാബു, ശ്രീലതാ വാസുദേവന്‍, ദീപ മണിയന്, മണി രാഘവന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി രാഹുല്‍രാജ് (പ്രസി.), കെ.വിേനാദ് (വൈസ്പ്രസി.), രഞ്ജിത്ത് ഇളംപള്ളില്‍ (സെക്ര.), ഗോപു കൃഷ്ണന് (ജോ.സെക്ര.), മിഥുന് മോഹന്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു
പട്ടികവിഭാഗം വനിതകള്‍ക്ക് തൊഴില്‍സാധ്യതയുള്ള പദ്ധതികള്‍ ആരംഭിക്കണം - കെ.പി.എം.എസ്.
ചെങ്ങന്നൂര്‍:പട്ടികവിഭാഗം വനിതകള്‍ക്ക് തൊഴില്‍സാധ്യതകളുള്ള പുതിയ പദ്ധതികള്‍ ആരംഭിക്കണമെന്ന് കെ.പി.എം.എസ്. ജില്ലാ സെക്രട്ടറി സി.സി. ബാബു ആവശ്യപ്പെട്ടു. കെ.പി.എം.എസ്.മഹിളാ ഫെഡറേഷന് ചെങ്ങന്നൂര്‍ യൂണിയന് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാ ഫെഡറേഷന് യൂണിയന് പ്രസിഡന്റ് മിനി ബോസ് അദ്ധ്യക്ഷയായി. എന്‍.സുരേഷ്, തങ്കമണി അച്യുതന്, ആര്.രമ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കുഞ്ഞൂഞ്ഞമ്മ കുഞ്ഞുകുട്ടി (പ്രസി.), കെ.കെ. ശാന്തമ്മ (സെക്ര.), രാജമ്മ കൃഷ്ണന് (ഖജാ.).