പന്മന:ദളിത് സമുദായത്തില്‍നിന്ന് എഴുത്തുകാര്‍ ഉണ്ടായെങ്കില്‍ മാത്രമേ പട്ടികജാതി സമൂഹം മുന്‍ നിരയില്‍ വരികയുള്ളൂവെന്ന് കെ.പി.എം.എസ്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ടി.എസ്.റെജികുമാര്‍ പറഞ്ഞു. കെ.പി. എം.എസ്. കുറ്റിവട്ടം 2432-ാം നമ്പര്‍ ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ പഠനോപകരണ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോമരാജന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി. അവാര്‍ഡ് വിതരണം സംസ്ഥാന കമ്മിറ്റിയംഗം അംബുജാക്ഷന്, ഇംഗ്ലീഷ് ഭാഷാപഠനത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പ്രസിഡന്റ് കെ.സുരേന്ദ്രന് എന്നിവര്‍ നിര്‍വഹിച്ചു. ശാഖയിലെ മുതിര്‍ന്ന അംഗം കുഞ്ഞിപ്പെണ്ണിനെ ജില്ലാ സെക്രട്ടറി സത്യാനന്ദന് പൊന്നാട അണിയിച്ച് ആദരിച്ചു. ലോഗോ പ്രകാശനം കെ.പി. വൈ.എം. ജില്ലാ സെക്രട്ടറി സുഭാഷ് എസ്.കല്ലട നിര്‍വഹിച്ചു. പഞ്ചമി, ലൈജു, കടവില്‍ സുധാകരന്, കൊണ്ടോടിയില്‍ മണികണ്ഠന്, എ.ജി.സരിത, കെ.സി.അനില്‍കുമാര്‍, സരോജം, എസ്.സുഭാഷ്, സൂരജ് ലാല്‍, റാണി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എ.വി.കുഞ്ഞുമോന് സ്വാഗതവും സതീ വിജയന് നന്ദിയും പറഞ്ഞു.
No comments:
Post a Comment