09 June, 2015

സ്വകാര്യമേഖലകളിൽ സംവരണം നടപ്പാക്കണം:സാബു കാരിശ്ശേരി

റാന്നി:പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക്
സ്വകാര്യമേഖലകളിൽ സംവരണം നടപ്പാക്കണമെന്ന് കെ.പി.വൈ.എം. സംസ്ഥാന പ്രസിഡൻറ്റ് സാബു കാരിശ്ശേരി.സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾ സ്വകാര്യവ്യക്തികൾക്ക് നടത്തിപ്പവകാശം വിട്ടു നൽകുന്നതുവഴി പട്ടികവിഭാഗങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണാവകാശം ഇല്ലാതാക്കാനാണ് ഭരണവർഗ്ഗങ്ങൾ ശ്രമിക്കുന്നത്.രാജ്യത്ത് വർദ്ധിച്ചുവരുന്ന പട്ടികജാതി പീഡനങ്ങൾക്കും,സംവരണ അട്ടിമറി ശ്രമങ്ങൾക്കും,സാമൂഹിക രാഷ്ട്രീയ അധികാര വിവേചനങ്ങൾക്കുമെതിരെ യുവാക്കളെ അണിനിരത്തി ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കേരള പുലയർ യൂത്ത് മൂവ്മെൻറ്റ് റാന്നി താലൂക്ക് യൂണിയൻ വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Photo:Renjith Singh AS

No comments:

Post a Comment