അരൂര്‍:എരമല്ലൂര്‍ മഠത്തിച്ചിറയില്‍ അശോകന്റെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസ്സിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമായി. മാസങ്ങള്‍ക്കുമുമ്പ് ഭൂമാഫിയയുടെ പീഡനത്തെത്തുടര്‍ന്നാണ് തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ അശോകന് മരിച്ചത്. തുടര്‍ന്ന് അധികൃതര്‍ക്ക് നിരവധി പരാതി നല്‍കിയെങ്കിലും അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് രണ്ടാം ഘട്ട പ്രക്ഷോഭത്തിന് കെ.പി.എം.എസ്സ്. രംഗത്തിറങ്ങിയത്.
രക്ഷാധികാരി പുന്നല ശ്രീകുമാര്‍ എരമല്ലൂരില്‍ സമരം ഉദ്ഘാടനം ചെയ്തു.
അശോകന്റെ ദുരൂഹമരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
മരണത്തിന് പിന്നിലെ മുഴുവന്‍ ദുരൂഹതകളും പുറത്തുകൊണ്ടുവരാതെ കെ.പി.എം.എസ്. പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എ.പുരുഷോത്തമന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി ബൈജു കലാശാല, ടി.എ.വേണു, സി. വിദ്യാധരന്, സി.ടി. ബാബു, ബിനീഷ് എന്നിവര്‍ പ്രസംഗിച്ചു.
01 June, 2015
അശോകന്റെ ദുരൂഹമരണം: കെ.പി.എം.എസ്. രണ്ടാഘട്ട പ്രക്ഷോഭത്തിന്
Subscribe to:
Post Comments (Atom)
No comments:
Post a Comment