കോതമംഗലം:പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് മുടങ്ങിക്കിടക്കുന്ന സ്റ്റൈപ്പന്റ് വിതരണം ചെയ്യണമെന്ന് കേരള പുലയര്‍ യൂത്ത് മൂവ്മെന്റ് കോതമംഗലം താലൂക്ക് യൂണിയന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. ധര്മജന് ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് അഖില്‍ ശിവന് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഷാജി കണ്ണന് മുഖ്യപ്രഭാഷണം നടത്തി.
കെ.പി.എം.എസ്. ജില്ലാ പ്രസിഡന്റ് രമേഷ് പുന്നേക്കാടന്‍ യുവജന സന്ദേശം നല്കി. പി.എസ്. സനില്‍, വി.എസ്. സുരേഷ്, പി.ടി. സജി, മനീഷ് വിജയന്, അനീഷ് വാവേലി എന്നിവര്‍ സംസാരിച്ചു.
പുതിയ കണ്‍വീനര്‍ കമ്മിറ്റി അംഗങ്ങളായി എ.ടി. ലൈജു, പി.എസ്. സനില്‍, അഖില്‍ ശിവന് എന്നിവരെ തിരഞ്ഞെടുത്തു. വിഷ്ണു വിജയന് നന്ദി പറഞ്ഞു.
01 June, 2015
വിദ്യാര്‍ത്ഥി സ്റ്റൈപ്പന്റ് വിതരണം ചെയ്യണം -കെ.പി.വൈ.എം.
Subscribe to:
Post Comments (Atom)
No comments:
Post a Comment