30 July, 2015

പുലർവെട്ടം അഞ്ചക്കം കടക്കുന്നു.

നവമാധ്യമ രംഗത്തെ സമുദായ സാന്നിദ്ധ്യമായ പുലർവെട്ടം  ബ്ലോഗ്‌ അഞ്ചു മാസത്തിനുള്ളിൽ 10000 സന്ദർശകർ കവിഞ്ഞു .  2014 ഒക്ടോബാറിലാണ്‌ ബ്ലോഗ്‌  ആരംഭിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച്‌ മാസത്തിലാണ്  പൂർണമായ പ്രവർത്തനത്തിലായത്.
 അടിസ്ഥാന വിഭാഗങ്ങളുടെ ശാക്തീകരണ പ്രവർത്തനങ്ങളിൽ ഒരു പ്രൊമൊട്ടർ ആയി നില്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുലർവെട്ടം സ്ഥാപിതമാവുന്നത്.  സന്ദർശകരുടെ എണ്ണം പതിനായിരം കവിയുന്നതോടെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്ക് കുറെക്കൂടെ ഉത്തവാദിത്വം വർദ്ധിച്ചിരിക്കുകയാണ്. കൂടുതൽ മികച്ച മാറ്റങ്ങൾക്കുള്ള അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണ്. ആഗസ്റ്റ് മാസം 15 ന് ബ്ലോഗിൽ ചർച്ചാവേദി ആരംഭിക്കുന്നു. അടിസ്ഥാന വിഭാഗങ്ങങ്ങളെ അവരുടെ ചരിത്ര വർത്തമാനങ്ങളെ കുറിച്ചുള്ള ഗൌരവപൂർണമായ സംവാദങ്ങൾക്ക്  ഇനി പുലർവെട്ടം വഴിയൊരുക്കും.

ബ്ലോഗ്‌  ചില പ്രഥമ വിവരങ്ങൾ:



27 July, 2015

പാച്ചിറ സുഗതൻ അനുസ്മരണ സമ്മേളനം പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു

കേരള പുലയർ മഹാ സഭയുടേയും പഞ്ചമി സ്വയം സഹായ സംഘത്തിൻറ്റെയും നേതൃത്വത്തിൽ പാച്ചിറ സുഗതൻ അനുസ്മരണ സമ്മേളനം സഘടിപ്പിച്ചു.കെ.പി.എം.എസ് പ്രസിഡൻറ്റ് ശ്രീ പി.കെ രാജൻ,രക്ഷാധികാരി ശ്രീ പുന്നല ശ്രീകുമാർ,ജനറൽ സെക്രട്ടറി ബൈജു കലാശാല എന്നിവർ സംസാരിച്ചു.

photo:kpms nedumangadu union.

ആദരാഞ്ജലികൾ



24 July, 2015

ശ്രീ പാച്ചിറ സുഗതൻ ജീവിത രേഖ

തിരുവനന്തപുരം പള്ളിപ്പുറം പാച്ചിറയിൽ കൊചാപ്പിയുടെയും കുഞ്ഞുലക്ഷ്മിയുടെയും ഏഴ് മക്കളിൽ മുനാമാനായി 1952 ഇൽ ജനിച്ചു കഠിന ജീവിതാനുഭാവങ്ങളിളുടെ ആയിരുന്നു ബാല്യകാലം. കണിയാപുരം ഗവ: യു പി സ്കൂൾ കണിയാപുരം മുസിലിം ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കുൾ വിദ്യാഭ്യാസം തുമ്പ സെന്റ് സെവിയെര്സ് കോളേജു തിരുവനന്തപുരം യുണിവെഴ്സിറ്റി കോളജു എന്നിവിടങ്ങളിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കി. നിലനിന്നിരുന്ന ഫുടൽവെവസ്ഥിതി വിദ്യാഭ്യാസ കാലത്ത് തന്നെ ശ്രീ സുഗതനെ ഒരു ഇടതുപക്ഷ സഹയാത്രികനാക്കി മാറ്റി. കോളജു വിദ്യാഭ്യാസ കാലഖട്ടത്തിൽ തന്നെ കെ പി എം എസ 5 ആം നമ്പർ പള്ളിപ്പുറം ശാഘാ കമ്മറ്റിയുടെ ഭാരവാഹി ആയി സമുദായ പ്രവർത്തനത്തിന് തുടക്കം

1979 ഇൽ കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ ഗ്രാമവികസന വകുപ്പിൽ ഗ്രാമസേവകനായി അവ്ദ്യോഗികജീവിതം ആരംഭിച്ചു. സർക്കാർസേവനകാലഖട്ടത്തിൽ ജീവനക്കാരുടെ അവകാശങ്ങള്ക്ക് വേണ്ടി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുകയും NGO യുണിയന്റെ സംസ്ഥാന ഭാരവാഹി ആകുകയും ചെയ്തു കണ്ണൂർ അട്ടപ്പാടി മലമ്പുഴ ചിറയൻകീഴ് കഴകൂട്ടം റാന്നി കിളിമാനൂർ വാമനപുരം നെടുമങ്ങാട് ചടയമംഗലം എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചു 2007 ഇൽ ബ്ളോക്ക് ഡെവലപ്മെന്റ് ഒഫിസർ ആയി സർവിസിൽനിന്നും വിരമിച്ചു

കെ പി എം എസ് കഴകുട്ടം യുണിയൻപ്രസിടന്റ്റ് സംസ്ഥാന കമ്മറ്റിഅംഗം എന്നീ നിലകളിൽ സേവനം അനുസ്ടിച്ച ശ്രീ സുഗതൻ അന്തരിക്കുമ്പോൾ കെ പി എം എസ് സംസ്ഥാന സെക്രടറിയെറ്റ് അഗവും പഞ്ചമി സ്റ്റേറ്റ് കോ- ഓർഡിനേറ്ററും ആയിരുന്നു

ദാരിദ്രലഹുകരണ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കാൻ കഴിയുന്ന പഞ്ചമിയുടെ രൂപീകരണത്തിലും അതിന്റെ തുടർപ്രവർത്തനങ്ങളിലും പ്രമുഘമായ പങ്കുവഹിച്ച ശ്രീ പാച്ചിറ സുഗതൻ അന്തരിക്കുന്ന സമയത്തും അതിന്റെ കോ- ഓർഡിനേറ്റർ ആയിരുന്നു ബ്ളോക്ക് ഡെവലപ്മെന്റ് ഒഫിസർ എന്നാ നിലയിൽഉള്ള തന്റെ അറിവും അനുഭവവും പഞ്ചമിയുടെ വളർച്ചക്ക് അദ്ദേഹം ശ്രദ്ധയോടെ ചേർത്തുവെച്ചു

കുറച്ചു കാലം സജീവരാഷ്ട്രീയത്തിൽ നിന്നും അകന്നു നിന്ന ശ്രീ പാച്ചിറ സുഗതൻ 2010 നടന്ന തദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് ജെ എസ് എസ് സ്ഥാനാർഥിയായി മത്സരിക്കുകയുണ്ടായി
ശ്രീ പാച്ചിറ സുഗതന്റെ വിയോഗം കെ പി എം എസ് നും പട്ടികവിഭാഗ സമുഹതിനും ഒരു തീരാനഷ്ടമാണ് വരുത്തിയിട്ടുള്ളത്

22 July, 2015

കെ.പി.എം.എസിനെ അവഗണിക്കുന്നവർ തിരിച്ചടി നേരിടേണ്ടിവരും-വി ശ്രീധരൻ

കെ.പി.എം.എസിനെ അവഗണിക്കുന്നവർ തിരിച്ചടി നേരിടേണ്ടിവരുമെന്ന് അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റ് ചെയർമാൻ വി ശ്രീധരൻ.കേരള പുലയർ യൂത്ത് മൂവ്മെൻറ്റ് കൊല്ലം ജില്ലാ സമ്മേളനം ശാസ്താംകോട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

20 July, 2015

പെന്‍ഷന്‍ പ്രായം ഉയര്‍ത്തരുത് - പുന്നല ശ്രീകുമാർ

തിരുവനന്തപുരം:പത്താം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മറപിടിച്ച് പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നത് അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ ലക്ഷക്കണക്കിന് യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു.
കെ.പി.വൈ.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സമാപനസമ്മേളനം മംഗലപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  സ്വാഗതസംഘം ചെയര്‍മാന്‍ ഉദയപുരം അജി അധ്യക്ഷതവഹിച്ചു. കെ.പി.വൈ.എം. സംസ്ഥാന പ്രസിഡന്റ് സാബു കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കടക്കുളം രാജേന്ദ്രന്‍, സി.കുമാര്‍, ആലംകോട് സുരേന്ദ്രന്‍, മെഡിക്കല്‍കോളേജ് ഷാജുകുമാര്‍, സുദര്‍ശനന്‍, കെ.പി.വൈ.എം. ജില്ലാ സെക്രട്ടറി ബിനു കഴക്കൂട്ടം, അജി പാച്ചിറ തുടങ്ങിയവര്‍ സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് പ്രകടനവും നടത്തി. ജില്ലാ ഭാരവാഹികളായി പ്രകാശ് പുലയനാര്‍കോട് (പ്രസി.), മുകേഷ് (സെക്ര.), സജു (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

പട്ടികജാതി വനിതകള്‍ വികസനരംഗത്ത് മുന്നേറണം- പി.കെ. രാജന്‍

അമ്പലപ്പുഴ:സാമൂഹിക സാംസ്‌കാരിക സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുവാന്‍ പട്ടികജാതി വനിതകള്‍ വികസനരംഗത്ത് മുന്നേറ്റം സൃഷ്ടിക്കണമെന്ന് കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍. സംവരണ സീറ്റുകളില്‍ മാത്രം പട്ടികവിഭാഗങ്ങളെ ഒതുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ കൂടുതല്‍ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
        കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ ജില്ലാ സമ്മേളനം അമ്പലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി ബൈജു കലാശാല സന്ദേശവും ജില്ലാ സെക്രട്ടറി സി.സി. ബാബു ചികിത്സാ സഹായവും നല്‍കി. മഹിളാ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് തങ്കമണി അച്യുതന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബിനോമ, ആര്‍. രമ്യ, ശുഭ സതീഷ്, ബിന്ദു ശ്രീക്കുട്ടന്‍, ലളിതമ്മ തങ്കപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

15 July, 2015

കെ.പി.വൈ.എം. സംസ്ഥാന സമ്മേളനം തിരുവല്ലയിൽ

യുവ മിത്രമെ,

കേരളത്തിലെ അടിസ്ഥാനയുവതയുടെ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് പ്രോജ്ജ്‌വലമായ നേതൃത്വം വഹിക്കുന്ന കരുത്തുറ്റ പ്രസ്ഥാനം
" കേരള പുലയര്‍ യൂത്ത് മൂവ്മെന്‍റിന്‍റെ 29 -)o സംസ്ഥാന സമ്മേളനം 2015 ആഗസ്റ്റ് 2ന് തിരുവല്ലയില്‍ തിരിതെളിയുകയാണ്
അറിവും തൊഴിലും അന്യമാവുന്ന നവ സാമൂഹിക ക്രമത്തില്‍ വിഷലിപ്തമായ ജീര്‍ണ്ണതകള്‍ ,സാമൂഹ്യ മനസുകളില്‍ പെരുകുമ്പോള്‍ അവയ്ക്കെതിരെ യുവമനസ്സുകളില്‍ " യുവജാഗ്രത"യുടെ പ്രതിരോധം തീര്‍ത്ത് അടിസ്ഥാന യുവത ഇന്ന് സ്വത്വബോധത്തിന്‍റെ തിരിച്ചറിവില്‍ സംഘശക്തിയുടെ കരുത്തില്‍ വിപ്ലവകരമായ മുന്നേറ്റപാതയിലാണ്
സമകാലിന സാമൂഹിക പരിസ്ഥിതിയില്‍ അടിസ്ഥാന യുവതയുടെ മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുവാന്‍ ഭൂതകാലം നല്‍കിയ പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയുടെ വെല്ലുവിളികളെ അഭിമുഖീകരിക്കുവാന്‍...
ഒത്തു ചേര്‍ന്ന ചിന്തകളും ഉള്‍ക്കാഴ്ചയുമായി കരുത്താര്‍ന്ന ചുവടുകളോടെ മുന്നേറുവാന്‍ നീതിയുടെ നവോത്ഥാന പോരാട്ടങ്ങള്‍ക്ക് വേദി ഉയര്‍ത്തി നമ്മുക്ക് ഒന്നായി ഒത്തു ചേരാം..