ചങ്ങനാശേരി:കേരളത്തില്‍ സാമൂഹ്യജീര്‍ണതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് കെ.പി.എം.എസ്. സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കേരള പുലയര്‍ മഹാസഭ ചങ്ങനാശ്ശേരി താലൂക്ക് യൂണിയന് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയന് പ്രസിഡന്റ് പ്രകാശ് വാഴപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ ശാഖാ അംഗങ്ങളുടെ മക്കള്‍ക്കുള്ള അവാര്‍ഡ് ദാനം സി.എഫ്.തോമസ് എം.എല്‍.എ. നടത്തി. ചങ്ങനാഡശ്ശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, മുനിസിപ്പല്‍ കൗണ്‍സിലര്‍ നജിയ നൗഷാദ്, ബി.ജെ.പി. സംസ്ഥാന ട്രഷറര്‍ എം.ബി.രാജഗോപാല്‍, പി.സജീവ് കുമാര്‍, പി. ജനാര്ദനന്, അനില്‍ അമര, ടി.വി.സുരേഷ്, ബാബുരാജ് തുരുത്തി, സുദര്‍ശന ബാലകൃഷ്ണന്, ജഗദമ്മ രാജപ്പന്, വിനോദ് ചെമ്പുംപുറം അനില്‍ വെട്ടിത്തുരുത്ത്, യൂണിയന് സെക്രട്ടറി സി.കെ.ബിജുക്കുട്ടന് എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ നടത്തിയ പ്രകടനം നടന്നു. .
പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മുനിസിപ്പല്‍ മിനി ഓഡിറ്റോറിയത്തില്‍ ചേരും. പ്രകാശ് വാഴപ്പള്ളി അദ്ധ്യക്ഷത വഹിക്കും. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് പി.കെ രാജന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അസി. സെക്രട്ടറി പി.സജീവ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
28 February, 2015
സാമൂഹ്യജീര്‍ണതകള്‍ ഇപ്പോഴും നിലനില്ക്കുന്നു- പുന്നല ശ്രീകുമാര്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment