ചേരപ്പള്ളി:പുലയര്‍സമുദായം നാളെയുടെ ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാന ശക്തിയാകുമെന്ന് കേരള പുലയര്‍ മഹാസഭ സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ.പി.എം.എസ്. ആര്യനാട് ഏരിയാ യൂണിയന് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്യനാട് കാഞ്ഞിരംമൂട് പാച്ചിറ സുഗതന് നഗറില്‍ യൂണിയന് പ്രസിഡന്റ് ഷിബുരാജിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍ കടകുളം രാജേന്ദ്രന്, ബി.എസ്. സതീശന്, വെള്ളാര്‍ സതീശന്, കുന്നുകുഴി ശിവന്‍കുട്ടി, മുകേഷ്, ബിനു കഴക്കൂട്ടം, ബിന്ദു സുഗതന്, കുമാരി അശ്വതി, എസ്.സജീവ്, ബി. സജീവ് എന്നിവര്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറര്‍ എല്‍. രമേശന് ഉദ്ഘാടനം ചെയ്തു. ആലംകോട് സുരേന്ദ്രന്, വിമല ടി. ശശി, രതീഷ്, ഷാജുകുമാര്‍, രാധാമണി പുല്ലുകാട്, വിജിത, അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പരുത്തിക്കുഴി സാബു (പ്രസി.), വിതുര ഷാജി (വൈസ് പ്രസി.), ആര്യനാട് സജീവ് (സെക്ര.), ചേരപ്പള്ളി വിജയന് (ജോ.സെക്ര.), പുളിമൂട് സജീവ് (ട്രഷ.).
08 March, 2015
പുലയര്‍സമുദായം നാളെയുടെ ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാന ശക്തിയാകും:പുന്നല ശ്രീകുമാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment