കൊരട്ടി:നവോത്ഥാന നായകന്മാര് പോരാട്ടങ്ങളിലൂടെ അവസാനം കുറിച്ച അയിത്താചാരങ്ങള്‍ വീണ്ടും തലപൊക്കുന്നത് സാംസ്കാരിക കേരളം ജാഗ്രതയോടെ കാണണമെന്ന് കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല അഭിപ്രായപ്പെട്ടു.
കെ.പി.എം.എസ്. കൊരട്ടി യൂണിയന് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയന് പ്രസിഡന്റ് പി.എ. രവി അധ്യക്ഷത വഹിച്ചു.
കെ.പി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കുന്നിശ്ശേരി, സംസ്ഥാന കമ്മിറ്റി അംഗം സജീവ് പള്ളത്ത്, പഞ്ചായത്ത് വികസനകാര്യ ചെയര്മാന് അഡ്വ. കെ.ആര്. സുമേഷ്, സി.പി.ഐ. നിയോജക മണ്ഡലം സെക്രട്ടറി അഡ്വ.കെ. നന്ദകുമാര്‍ വര്‍മ്മ, ബി.ജെ.പി. പഞ്ചായത്തുകമ്മിറ്റി പ്രസിഡന്റ് പി. ജി. സത്യപാലന്, ജനതാദള്‍ യു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോര്‍ജ് വി. ഐനിക്കല്‍, യൂണിയന് സെക്രട്ടറി സുബ്രന് കൂട്ടാല, ടി.വി. ശശി, കെ.പി. രവി. ടി.പി. അശോകന്, സുബ്രന് കക്കാട്, ജിജു ആറ്റപ്പാടം എന്നിവര്‍ പ്രസംഗിച്ചു.
11 March, 2015
അയിത്താചാരങ്ങൾ തലപൊക്കുന്നത് ജാഗ്രതയോടെ കാണണം:ബൈജു കലാശാല
Subscribe to:
Post Comments (Atom)
No comments:
Post a Comment