പുത്തൂര്‍:കെ.പി.എം.എസ്. കൊട്ടാരക്കര താലൂക്ക് യൂണിയന് സമ്മേളനം പുത്തൂരില്‍ സമാപിച്ചു. പുത്തൂര്‍ വ്യാപാരഭവനില്‍ നടന്ന പ്രതിനിധിസമ്മേളനം ജനറല്‍ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു.
മതേതരത്വം ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സാമൂഹിക സംഘടനകള്‍ സംസ്കാരത്തിന്റെ കാവലാളുകളാകാന്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. ചെമ്പന്‍പൊയ്ക അശോകന് അധ്യക്ഷനായി. ജി.എന്‍.മനോജ് റിപ്പോര്‍ട്ടും ഡി.തങ്കപ്പന് വരവുചെലവ് കണക്കുകളും വി.ശ്രീധരന് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം പഞ്ചമി സംസ്ഥാന ഓര്‍ഗനൈസര്‍ വി.ശ്രീധരന് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. സംസ്ഥാനസമിതി അംഗം വയയ്ക്കല്‍ മധു, കെ.എസ്.വേണുഗോപാല്‍, അഡ്വ. തോമസ് വര്‍ഗീസ്, യൂണിയന് കെ.സത്യാനന്ദന്, കെ.സോമശേഖരന്‍, അരുണ്‍ കൈതക്കോട്, ബി.ആര്.ശശി, എം.ഹരി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പുത്തൂര്‍ ആലയ്ക്കല്മുക്കില്നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ജി.എന്‍.മനോജ് (പ്രസി.), എസ്.രാകേഷ് (സെക്ര.), ചെമ്പന്‍പൊയ്ക അശോകന് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
11 March, 2015
കരുത്തറിയിച്ച് കെ.പി.എം.എസ്. പ്രകടനം; താലൂക്ക് യൂണിയന് സമ്മേളനം സമാപിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment