ഇരിങ്ങാലക്കുട:കേരള പുലയര്‍ മഹാസഭ സ്ഥാപക നേതാവും മന്ത്രിയുമായിരുന്ന പി.കെ. ചാത്തന്മാസ്റ്ററുടെ പ്രതിമ ഇരിങ്ങാലക്കുട ബസ്സ്റ്റാന്റ് പരിസരത്ത് സ്ഥാപിക്കണമെന്ന് ഇരിങ്ങാലക്കുട ഏരിയ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം സഭാ രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.വി. വിവേക് അദ്ധ്യക്ഷത വഹിച്ചു. ബാബു കുന്നശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
സ്കൂള്‍ കലോത്സവത്തില്‍ സമ്മാനങ്ങള്‍ നേടിയ നാടകങ്ങളുടെ രചയിതാവ് സജീവന് മുരിയാട്, നാടോടിനൃത്തത്തില്‍ എ ഗ്രേഡ് നേടിയ ശ്രീരാഗ്, എസ്.എസ്.ടി. സഹകരണ ഫെഡറേഷന് ഡയറക്ടര്‍ പി.കെ. ഭാസി തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. എം.എ. വിജേഷ്, പഞ്ചമി ചെയര്മാന് കെ.സി. സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി.സി. കരുണന് !(പ്രസി.), പ്രദീഷ് പി.വി. (സെക്ര.), ഉണ്ണികൃഷ്ണന് എ.പി. (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
11 March, 2015
ചാത്തന്മാസ്റ്ററുടെ പ്രതിമ സ്ഥാപിക്കണം: കെ.പി.എം.എസ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment