തൊടുപുഴ. ഭരണഘടന ഉറപ്പ് നൽകുന്ന സാമുദായിക സംവരണം അട്ടിമറിച്ച് കൊണ്ട് സാമ്പത്തിക സംവരണം നടപ്പിലാക്കാനുള സംസ്ഥാന സർക്കാരിന്റെ ശ്രമം പിന്നോക്ക പട്ടിക വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.എം.എസ് സംഘടനാ സെക്രട്ടറി റ്റി.എ.വേണു പറഞ്ഞു.കെ.പി.എം.എസ് ഇടുക്കി ജില്ല സംവരണ സംരക്ഷ ണ കൺവൻഷൻ തൊടുപുഴ എൻ.എസ്.എസ് ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാവിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പിലാക്കുവാനുള്ള സർക്കാർ നടപടിക്കെതിരെ ആദ്യഘട്ട സമരം എന്ന നിലയിൽ കെ.പി.എം.എസ് ഡിസംബർ 11 ന് തിരുവനന്തപുരത്ത് ലക്ഷങ്ങൾ അണിനിരക്കുന്ന സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും നടത്തും.ഇതിന്റെ പ്രചരണാർത്ഥം ഡിസംബർ 6 ന് ഡോ.ബി.ആർ.അംബേദ്കർ ചരമദിനത്തിൽ കേരള ഗവർണ്ണർക്കും മുഖ്യമന്ത്രിക്കും പത്ത് ലക്ഷം കത്തുകൾ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ജില്ല കൺവീനർ സാബു കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.സനീഷ് കുമാർ മുഖ്യപ്രഭാഷന്നം നടത്തി.ഓമന വിജയകുമാർ, കാളികാവ് ശശികുമാർ ,പൊന്നപ്പൻ തലൈനാട്, ടി.സി.പരമേശ്വരൻ,കെ.കെ.രാജൻ, ശിവൻ കോഴിക്കിമാലി, സിന്ധു ദേവദാസ് ,ഇന്ദുസന്തോഷ്, സിന്ധു സുരേന്ദ്രൻ, അമൽ മലയിൽ, അനൂപ് യു.കെ.തുടങ്ങിയവർ സംസാരിച്ചു.
28 November, 2017
സാമ്പത്തിക സംവരണം സർക്കാർ നിലപാട് പിന്നോക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളി :കെ.പി.എം.എസ്
Subscribe to:
Post Comments (Atom)
No comments:
Post a Comment