സംവരണ വിഷയത്തിൽ സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ.പി.എം എസ്സ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.എറണാകുളം ജില്ല ലയന സമ്മേളനവും സംവരണ സംരക്ഷണ കൺവൻഷനും എറണാകുളം ടൗൺ ഹാളിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക സംവരണ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഭരണഘടന ഭേദഗതി വേണമെന്നും ബോധ്യമുളളതിനാൽ ആ ദിശയിലുളള പ്രവർത്തനങ്ങളുടെ തുടക്കം കേരളത്തിൽ നിന്നും ആരംഭിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി , ഇടുക്കിയിൽ സാമൂഹിക സംവരണമാണ് സർക്കാർ നിലപാടെന്ന് പ്രഖ്യാപിക്കുന്നു.
ഭരണഘടന നടപടികളിൽ പെട്ടുപോയ സർക്കാർ ആശയക്കുഴപ്പം സൃഷ്ടിച്ച് മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അത് തിരിച്ചറിയാനും പ്രതികരിക്കാനുമുളള ആർജ്ജവും കേരളത്തിലെ പിന്നോക്ക വിഭാഗങ്ങൾക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.ഇതിന് എതിരെ ഡിസംബർ 11 ന് ലക്ഷങ്ങൾ അണിനിരക്കുന്ന സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും തിരുവനന്തപുരത്ത് സംഘടിപ്പിക്കും.ഇത് കേരള ചരിത്രത്തിലെ പട്ടിക വിഭാഗങ്ങളുടെ വലിയ സംവരണ പ്രക്ഷോഭമാകുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എന്‍, കുഞപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. വി ശ്രീധരന് മുഖ്യപ്രഭാക്ഷണം നടത്തി, പി കെ രാജന്, ദേവരാജ് പാറശാല,പി വി ബാബു,കെ എം സുരേഷ്,ടി എ വേണു, സനീഷ്കുമാര്,ജയന്തന് വൈപ്പിന്‍,ടി എ കൃഷ്ണന്‍കുട്ടി, അശേകന്,സാബു കാരിശ്ശേരി, എന്‍ കെ രമേശന്,വിദ്യാധരന്, കെ കെ സേമസുന്ദരന്‍, ടി വി ശശി,തുടങ്ങിയവര്‍ സംസാരിച്ചു.
പ്രമോദ്.റ്റി.ജി - മീഡിയാ കെ.പി.എം.എസ്സ് ഫോട്ടോ:മനോജ് ചാലക്കര
No comments:
Post a Comment